Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChildSafety

America

ഇ​ല്ലി​നോ​യി​യി​ൽ ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​കം; അ​മ്മ​യും കു​ഞ്ഞും കൊ​ല്ല​പ്പെ​ട്ടു, പി​താ​വ് ക​സ്റ്റ​ഡി​യി​ൽ

ഇ​ല്ലി​നോ​യ്: അ​മേ​രി​ക്ക​യി​ലെ ഇ​ല്ലി​നോ​യി​യി​ൽ യു​വ​തി​യും ര​ണ്ട് വ​യസു​കാ​ര​നാ​യ മ​ക​നും കൊ​ല്ല​പ്പെ​ട്ടു. ജെ​റ​മി​യ ഡ​ങ്ക​ൻ എ​ന്ന​യാ​ളാ​ണ് ​നാ​ടി​നെ ഞെ​ട്ടി​ച്ച കൊ​ടും​ക്രൂ​ര​ത​യ്ക്ക് പി​ന്നി​ൽ.

ഇ​രു​പ​തു​കാ​രി​യാ​യ ഹെ​വ​ൻ ജെ. ​വു​ഡ് എ​ന്ന യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം, ഇ​വ​രു​ടെ ര​ണ്ട് വ​യ​സ്സു​ള്ള മ​ക​ൻ കെ.​ജെ. ഡ​ങ്ക​ൻ വു​ഡി​നെ കാ​റി​നു​ള്ളി​ലി​ട്ട് തീ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സും അ​ഗ്നി​ശ​മ​ന സേ​ന​യും കാ​റി​ലെ തീ ​അ​ണ​ച്ചെ​ങ്കി​ലും കു​ട്ടി ഇ​തി​നോ​ട​കം വെ​ന്തു​മ​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ നി​ന്നും ഹെ​വ​ൻ ജെ. ​വു​ഡി​ന്‍റെ വെ​ടി​യേ​റ്റ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​തി ജെ​റ​മി​യ ഡ​ങ്ക​നെ പൊ​ലി​സ് പി​ന്നീ​ട് പി​ടി​കൂ​ടി.

തീ​പി​ടി​ത്ത​ത്തി​നി​ട​യി​ൽ പൊ​ള്ള​ലേ​റ്റ പ്ര​തി നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ല​ക്ഷ്യ​മി​ട്ട ലൈം​ഗി​ക കു​റ്റ​ങ്ങ​ൾ; ക​ലി​ഫോ​ർ​ണി​യ​യി​ൽ 45 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

കലി​ഫോ​ർ​ണി​യ: ഫ്രെ​സ്നോ​യി​ൽ 45 വ​യ​സു​കാ​ര​നാ​യ സ​തി​ന്ദ​ർ സിം​ഗ് സി​ദ്ധു​വി​നെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ല​ക്ഷ്യ​മി​ട്ട ഗു​രു​ത​ര ലൈം​ഗി​ക കു​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഫെ​ല​ണി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഫ്രെ​സ്നോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ്ര​മി​ച്ച ബ​ലാ​ത്സം​ഗം, ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ക്ര​മീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശം വ​ച്ച​ത്, ഹാ​നി​ക​ര​മാ​യ അ​ശ്ലീ​ല ഉ​ള്ള​ട​ക്കം കൈ​മാ​റി​യ​ത് തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈകുന്നേരം ഫ്രെ​സ്നോ​യി​ലെ സൗ​ത്ത് സീ​ഡ​ർ അ​വ​ന്യൂ-ഈ​സ്റ്റ് വെ​ഞ്ചു​റ അ​വ​ന്യൂ മേ​ഖ​ല​യി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഫ്രെ​സ്നോ കൗ​ണ്ടി ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ ജാ​മ്യ​ത്തി​ൽ മോ​ചി​ത​നാ​യ​താ​യി കൗ​ണ്ടി ജ​യി​ൽ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ഉ​ൾ​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ​മാ​യ​തി​നാ​ലും കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്തും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ന്ന് ഫ്രെ​സ്നോ പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

എ​ഐ ഡീ​പ്‌​ഫേ​ക്ക് ദു​രു​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി യു​കെ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പ്

ല​ണ്ട​ൻ: കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ര​സ്യ​മാ​യി പ​ങ്കു​വയ്​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് യു​കെ​യി​ലെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പ്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എഐ) സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളു​ടെ യ​ഥാ​ർ​ഥ ചി​ത്ര​ങ്ങ​ളെ വ്യാ​ജ ലൈം​ഗി​കാ​തി​ക്ര​മ ദൃ​ശ്യ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് യു​കെ നാ​ഷ​ണ​ൽ ക്രൈം ​ഏ​ജ​ൻ​സി​യും (എൻസിഎ) ഇ​ന്‍റ​ർ​നെ​റ്റ് വാ​ച്ച് ഫൗ​ണ്ടേ​ഷ​നും (ഐഡബ്ല്യുഎഫ്) വ്യ​ക്ത​മാ​ക്കി​യ​ത്.

യു​കെ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​നം, സ്കൂ​ൾ പ​രി​പാ​ടി​ക​ൾ, കു​ടും​ബാ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​തി​വാ​യി പ​ങ്കു​വയ്​ക്കാ​റു​ണ്ട്.

ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് എഐ അ​ധി​ഷ്ഠി​ത ഡീ​പ്‌​ഫേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഏ​ജ​ൻ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

എഐ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ ദൃ​ശ്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു

ഇ​ന്റ​ർ​നെ​റ്റി​ലെ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക ചൂ​ഷ​ണ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് വാ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ എഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​ജ ചൈ​ൽ​ഡ് സെ​ക്‌​സ്വ​ൽ അ​ബ്യൂ​സ് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

യ​ഥാ​ർ​ഥ കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം വ്യാ​ജ ദൃ​ശ്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന എഐ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​ത് നി​യ​മ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മാ​താ​പി​താ​ക്ക​ൾ പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ

കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ടെ പ്രൈ​വ​സി ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ൻ.​സി.​എ നി​ർ​ദേ​ശി​ക്കു​ന്നു. ചി​ത്ര​ങ്ങ​ൾ പൊ​തു​വാ​യി പ​ങ്കി​ടു​ന്ന​തി​ന് പ​ക​രം വി​ശ്വ​സ്ത​രാ​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മാ​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്ക​ണം.

കൂ​ടാ​തെ, പ​രി​ച​യ​മി​ല്ലാ​ത്ത​വ​രെ ഫ്ര​ണ്ട്സ് ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളോ അ​വ​ർ ധ​രി​ക്കു​ന്ന യൂ​ണി​ഫോ​മോ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ചി​ത്ര​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക, ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ പ​ങ്കു​വയ്​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ലു​ക​ളും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ

ഓ​ൺ​ലൈ​ൻ ലോ​ക​ത്ത് എഐ ദു​രു​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ട്. യു​കെ​യി​ലെ ഓൺലെെൻ സേഫ്റ്റി ആക്‌ട് പ്ര​കാ​രം കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി എഐ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ലൈം​ഗി​കാ​തി​ക്ര​മ ഉ​ള്ള​ട​ക്കം സൃ​ഷ്ടി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണ്.

ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ അ​തി​വേ​ഗം നീ​ക്കം ചെ​യ്യാ​ൻ ടെ​ക് ക​മ്പ​നി​ക​ൾ​ക്കും നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യു​ണ്ട്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​തി​വേ​ഗ വ​ള​ർ​ച്ച​യ്ക്കൊ​പ്പം കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും ഡി​ജി​റ്റ​ൽ സു​ര​ക്ഷ​യും കൂ​ടു​ത​ൽ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, മാ​താ​പി​താ​ക്ക​ളു​ടെ ജാ​ഗ്ര​ത​യാ​ണ് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ​മെ​ന്ന് സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

Viral

കുരുന്നുകളുടെ ജീവൻ പണയപ്പെടുത്തി മരണപ്പാച്ചിൽ; കുശിനഗറിനെ നടുക്കി സ്കൂൾ വാനിലെ അപകടയാത്ര

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​ർ ജി​ല്ല​യി​ലെ പ​ദ്രൗ​ണ​യി​ൽ നി​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ രാ​ജ്യ​ത്തെ ഗ്രാ​മീ​ണ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ നേ​ർ​ച്ചി​ത്ര​മാ​യി മാ​റു​ക​യാ​ണ്.

കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് അ​മി​ത​വേ​ഗ​ത​യി​ൽ പാ​യു​ന്ന സ്കൂ​ൾ വാ​നി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് നി​ർ​മ്മി​ച്ച ഈ ​മ​ര​ണ​ക്കെ​ണി​യി​ൽ പ​ല കു​ട്ടി​ക​ളും ഇ​രി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ത​റ​യി​ൽ ഇ​രി​ക്കു​ക​യും ചി​ല​ർ വാ​നി​ന് പു​റ​കി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് യാ​ത്ര ചെ​യ്യു​ക​യും ചെ​യ്യു​ന്ന ദ​യ​നീ​യ കാ​ഴ്ച​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ മ​തി​യാ​യ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളോ സ്കൂ​ൾ ബ​സു​ക​ളോ ഇ​ല്ലാ​ത്ത​ത് ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​ത്ത​രം അ​പ​ക​ട​യാ​ത്ര​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്നു എ​ന്ന വ​സ്തു​ത​യാ​ണ് ഈ ​സം​ഭ​വം അ​ടി​വ​ര​യി​ടു​ന്ന​ത്.​

ഈ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.

റോ​ഡ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ വാ​ഹ​നം തു​റ​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം കു​ട്ടി​ക​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​കു​മെ​ന്ന ഭീ​തി പ​ല​രും പ​ങ്കു​വെ​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യെ​ക്കു​റി​ച്ചു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും താ​ഴെ​ത്ത​ട്ടി​ലു​ള്ള കു​ട്ടി​ക​ളു​ടെ അ​ടി​സ്ഥാ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ലെ വൈ​രു​ദ്ധ്യം സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട ആ​ർ​ടി​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ ക​ണ്ണ​ട​ച്ചി​രു​ട്ടാ​ക്കു​ക​യാ​ണെ​ന്നും ലാ​ഭ​ക്കൊ​തി മൂ​ത്ത് സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് പ​ദ്രൗ​ണ​യി​ൽ ഇ​ത്ര​യും വ​ലി​യ നി​യ​മ​ലം​ഘ​നം ന​ട​ന്നി​രി​ക്കു​ന്ന​ത്.

ഈ ​സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കു​ശി​ന​ഗ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളി​ലെ അ​സ​മ​ത്വ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വു​മാ​ണ് ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

Viral

വാശിക്ക് മുന്നിൽ സ്വന്തം ചോരയ്ക്ക് എന്ത് വില?: കാർ തടയാൻ കുട്ടിയെ റോഡിൽ ബലിയാടാക്കിയ ക്രൂരത

ചൈ​ന​യി​ൽ നി​ന്നു​ള്ള ന​ടു​ക്കു​ന്ന ഈ ​വാ​ർ​ത്ത ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ​ൻ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു പോ​കു​മ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ന്‍റെ ദേ​ഹ​ത്തേ​ക്ക് വെ​ള്ളം തെ​റി​ച്ചു എ​ന്നാ​രോ​പി​ച്ച് ഒ​രു ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ന​ട​ത്തി​യ അ​ക്ര​മ​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

കാ​ർ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി​യ ഇ​യാ​ൾ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ റോ​ഡ​രി​കി​ൽ നി​ന്നും വ​ലി​യൊ​രു ക​ല്ലെ​ടു​ത്ത് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ക്ര​മ​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി ഈ ​സം​ഭ​വ​ത്തി​ൽ ജ​ന​ങ്ങ​ളെ രോ​ഷാ​കു​ല​രാ​ക്കി​യ​ത് സ്വ​ന്തം കു​ട്ടി​യോ​ട് അ​യാ​ൾ കാ​ണി​ച്ച ക്രൂ​ര​ത​യാ​ണ്.

കാ​ർ ഡ്രൈ​വ​ർ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ ത​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ കാ​റി​ന് തൊ​ട്ടു​മു​ന്നി​ൽ കൊ​ണ്ടു​പോ​യി നി​ർ​ത്തി​യാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്താ​ൽ കു​ട്ടി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് വ്യ​ക്ത​മാ​യി അ​റി​ഞ്ഞി​ട്ടും ഇ​യാ​ൾ ത​ന്‍റെ അ​ക്ര​മാ​സ​ക്ത​മാ​യ പെ​രു​മാ​റ്റം തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.

ചു​റ്റും കൂ​ടി​നി​ന്ന​വ​ർ ഈ ​അ​പ​ക​ട​ക​ര​മാ​യ ദൃ​ശ്യം ക​ണ്ട് പ​ക​ച്ചു​പോ​യി. സ്വ​ന്തം വാ​ശി തീ​ർ​ക്കാ​ൻ വേ​ണ്ടി സ്വ​ന്തം ര​ക്ത​ത്തെ ത​ന്നെ ഒ​രു മ​നു​ഷ്യ ക​വ​ച​മാ​യി ഉ​പ​യോ​ഗി​ച്ച ഇ​യാ​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

റോ​ഡ് റേ​ജും അ​നി​യ​ന്ത്രി​ത​മാ​യ കോ​പ​വും എ​ങ്ങ​നെ ഒ​രു മ​നു​ഷ്യ​നെ വി​വേ​ക​ശൂ​ന്യ​നാ​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വീ​ഡി​യോ. ര​ക്ഷി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഇ​ത്ത​രം ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ക​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ സം​വാ​ദ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

Viral

വാതിലിലും ജനലിലും അള്ളിപ്പിടിച്ച് വിദ്യാർഥികൾ; രാജസ്ഥാനിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ

രാ​ജ​സ്ഥാ​നി​ലെ സ​ലൂം​ബ​ർ-​ധാ​രി​യ​വാ​ദ് പാ​ത​യി​ലൂ​ടെ മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന ഒ​രു സ്കൂ​ൾ ബ​സി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

ഒ​രു സ്വ​കാ​ര്യ ബ​സ് അ​തി​ന്‍റെ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ശേ​ഷി​യേ​ക്കാ​ൾ എ​ത്ര​യോ മ​ട​ങ്ങ് കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

അ​ക​ത്ത് സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ബ​സി​ന്‍റെ പു​റ​കി​ലെ ഗോ​വ​ണി​യി​ലും ജ​ന​ലു​ക​ളി​ലും വാ​തി​ലു​ക​ളി​ലു​മാ​യി അ​ള്ളി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ ഏ​തു നി​മി​ഷ​വും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു ബ്രേ​ക്ക് ഇ​ടു​ക​യോ ബ​സ് ഒ​ന്നു വെ​ട്ടി​ക്കു​ക​യോ ചെ​യ്താ​ൽ പോ​ലും സം​ഭ​വി​ക്കാ​വു​ന്ന വ​ലി​യ ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് യാ​തൊ​രു ചി​ന്ത​യു​മി​ല്ലാ​തെ​യാ​ണ് ബ​സ് മു​ന്നോ​ട്ട് പോ​യ​ത്.

ഈ ​പ്ര​ദേ​ശ​ത്ത് സ്കൂ​ൾ ബ​സു​ക​ളു​ടെ കു​റ​വ് മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ ന​ട​ത്തു​ന്ന ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

റോ​ഡ് സു​ര​ക്ഷാ വാ​രം ആ​ച​രി​ക്കു​ന്ന സ​മ​യ​ത്ത് പോ​ലും പോ​ലീ​സി​ന്‍റെ​യോ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ​യോ യാ​തൊ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​ട്ടി​ക​ളു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യു​ള്ള യാ​ത്ര​ക​ൾ തു​ട​രു​ന്ന​ത്.

സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും വാ​ഹ​ന ജീ​വ​ന​ക്കാ​രു​ടെ​യും അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up